12:16am 28 June 2026
NEWS
ഡൽഹിയിൽ ആം ആദ്മി പാർട്ടി പിളർന്നു
17/05/2025  03:34 PM IST
nila
ഡൽഹിയിൽ ആം ആദ്മി പാർട്ടി പിളർന്നു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. പാർട്ടിയിലെ 13 കൗൺസിലർമാർ മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായിരുന്നു മുകേഷ് ഗോയൽ.

ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി എന്നാണ് പുതിയ പാർട്ടിയുടെ പേര്. കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മി പാർട്ടിയിൽ ചേർന്നവരാണ് ഇപ്പോൾ പുതിയ പാർട്ടി രൂപീകരിച്ചവരിലേറെയും. 

25 വർഷമായി മുനിസിപ്പൽ കൗൺസിലറായി സേവനമനുഷ്ഠിച്ച ഗോയൽ 2021-ലാണ് കോൺഗ്രസിൽ നിന്ന് എഎപിയിലേക്ക് മാറിയത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ഗോയൽ എഎപി ടിക്കറ്റിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഇതിനു പിന്നാലെ പാർട്ടിയിൽ തർക്കം രൂക്ഷമായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img